പേരാവൂർ: പേരാവൂർ താലൂക്ക് ആശുപത്രി ഡയാലിസിസ് സെന്ററിലേക്ക് കേരള ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ നൽകിയ ടെലിവിഷൻ പേരാവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആശുപത്രി അധികൃതർക്ക് കൈമാറി. നേരത്തെ ഉണ്ടായിരുന്ന ടെലിവിഷൻ മോശമായിരുന്നെങ്കിലും പുതിയത് സ്ഥാപിക്കാൻ സാധിച്ചിരുന്നില്ല. തുടർന്നാണ് ബ്ലോക്ക് പഞ്ചായത്തിന്റെ ഇടപെടലിൽ പുതിയ ടെലിവിഷൻ ലഭ്യമാക്കിയത്.
താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. മനേഷിന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ ശ്രീധരൻ ടെലിവിഷൻ കൈമാറി. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബൈജു വർഗീസ് അധ്യക്ഷത വഹിച്ചു.
സ്ഥിരം സമിതി അധ്യക്ഷന്മാരായ ജെയ്ഷാ ബിജു, നൂറുദ്ദീൻ മുള്ളരിക്കൽ, ലിസമ്മ ജോസഫ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജിജി ജോയ്, ജോണി പാമ്പാടി, ദീപ ഗിരീഷ്, എ. ഷാജു, യശോദ, വത്സരാജ്, മോഹനൻ കുളക്കാടൻ, അസോസിയേഷൻ ഭാരവാഹികളായ പോൾ കണ്ണന്താനം, ബി.ഡി. മത്തായി തുടങ്ങിയവർ പങ്കെടുത്തു.